തലശേരി: വാഴ്‌ത്തപ്പെട്ട മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തോടനുബന്ധിച്ചു തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന തിരുശേഷിപ്പ് പ്രയാണത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. ഇന്നലെ രാവിലെ ഏഴരയോടെ തലശേരി കത്തീഡ്രലില്‍ നിന്നാണ് പ്രയാണം ആരംഭിച്ചത്.
രാവിലെ 6.30ന് കത്തീഡ്രലില്‍ നടന്ന ദിവ്യബലിക്കു ശേഷം അതിരൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം പോണാട്ട് ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ.ഏബ്രഹാം പുതുശേരിക്ക് തിരുശേഷിപ്പു കൈമാറി. മോണ്‍. ഏബ്രഹാം പോണാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ഫാ.മാത്യു തെക്കേമുറി, റവ.ഡോ.ജോസഫ് പാംബ്ലാനി, ഫാ.ജോസഫ് കാക്കരമറ്റം, ഫാ.ജോസഫ് വയലിങ്കല്‍, ഫാ.ജോര്‍ജ് പുതുമന, ഫാ.മാത്യു ശാസ്താംപടവില്‍, ഫാ.ഫ്രാന്‍സീസ് മേച്ചിറാകത്ത് എന്നിവര്‍ സഹകാര്‍മികരായി.
















