തുറവുര്‍: സ്‌കൂള്‍ പരിസരത്തു നിന്ന് കഞ്ചാവുമായി നാലു യുവാക്കള്‍ പിടിയില്‍. തിരുമലഭാഗം കമല്‍ നിവാസില്‍ കിരണ്‍(22), കരാത്തറ അവിനാശ് കൃഷ്ണന്‍(22), നികര്‍ത്തില്‍ രഞ്ജിത്ത്(24), വൈകുണ്ഠത്തില്‍ ശ്രീലാല്‍(26) എന്നിവരാണ് കുത്തിയതോട് പോലീസിന്റെ പിടിയിലായത്.
സ്‌കൂള്‍ പരിസരത്തെ വ്യാപാര സ്ഥാപനത്തിന്റെ ടെറസില്‍ നിന്നാണ് കഞ്ചാവുമായി ഇവര്‍ പിടിയിലായത്. എല്‍കെജി മുതല്‍ ടിടിഐ വരെയുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയത്തിനടുത്തു നിന്നാണ് ഇവരെ പിടികൂടിയത്.
വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്നും കഞ്ചാവും വിതരണം നടത്തുന്ന സംഘത്തില്‍ പെട്ടവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി മേഖലയില്‍ പോലീസ് കഞ്ചാവ-മയക്ക് മരുന്ന്് വേട്ട ശക്തമാക്കിയിരുന്നെങ്കിലും ഇതിനെ മറികടന്നാണ് സംഘം ഇവിടെ കഞ്ചാവ് എത്തിച്ചിരുന്നതെന്നാണ് കരുതുന്നത്.
പിടിയിലാകുമ്പോള്‍ നൂറ് ഗ്രാം വീതമുള്ള പൊതികളിലായാണ് കഞ്ചാവ് കണ്ടെടുത്തത്.നാലു പേരെ മാത്രമാണ് പിടികൂടിയതെങ്കിലും സംഘത്തില്‍ പതിനാലോളം പേരുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
പിടികൂടിയതിനേക്കാള്‍ കുടുതല്‍ അളവില്‍ കഞ്ചാവ് ഇവരുടെ കൈവശം ഉണ്ടായിരുന്നതായാണ് കരുതുന്നത്. മയക്കുമരുന്ന് മാഫിയ ശ്രംഖലയിലെ ചെറിയ കണ്ണികളാണിവരെന്നാണ്‌സൂചന.
















