Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശീവേലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 03:21 pm IST
in Samskriti

സാധാരണ ക്ഷേത്രങ്ങളില്‍ ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നീ മൂന്നു പൂജകളാണ് പതിവ്. മഹാക്ഷേത്രങ്ങളില്‍ സുര്യപ്രകാരം ബിബത്തില്‍ തട്ടുമാറ് സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ എതൃത്ത് പൂജയും, പഴയ കാലത്ത് നിഴല്‍ അളന്ന് പന്ത്രണ്ട് അടി വരുന്ന സമയത്ത് (ഉച്ചപൂജയ്‌ക്കു മുമ്പായി) പന്തിരടി പൂജയും പതിവുണ്ട്. ഇതു കൂടാതെ മൂന്ന് ശീവേലികളും നിത്യവും നടത്തി വരുന്നു.നിത്യശിവേലി എന്നാണിതിനെ പറയുക. പാണി കൊട്ടി ദേവനെ പുറത്തേക്കെഴുന്നള്ളിച്ച് ക്ഷേത്രത്തിനകത്തെ സപ്തമാതൃക്കള്‍ക്കും ദിക് പാലകന്മാര്‍ക്കും ബലിതൂവുമ്പോള്‍ തിമില, വീക്കന്‍ ചെണ്ട, ചേങ്ങില (ഇപ്പോള്‍ ഇലത്താളവും ഉപയോഗിക്കാറുണ്ട്) എന്നിവ കൊട്ടിവരുന്നു.

ദേവനെ അകത്തെ ബലി തൂവല്‍ കഴിഞ്ഞ് പുറത്തേക്കെഴുന്നള്ളിച്ചാല്‍ വലിയ ബലിക്കല്ലിലും പുറത്തെ പ്രദക്ഷിണ വഴിക്കകത്തുള്ള പുറത്തെ ബലിക്കല്ലുകളിലും ബലി തൂവുന്നു. ഒന്നാമത്തെ പ്രദക്ഷിണത്തിന്, തിമില, വീക്കന്‍ചെണ്ട, ചേങ്ങില, ഇലത്താളം, കൊമ്പ് കുഴല്‍ ഇവയും രണ്ടാമത്തെ പ്രദക്ഷിണത്തിന് ഉരുട്ടുചെണ്ടയില്‍ ചെമ്പടയും (കൂടെ വീക്കന്‍, ചേങ്ങില, ഇലത്താളം, കൊമ്പ്, കുഴല്‍) മൂന്നാമത്തെ പ്രദക്ഷിണത്തിന് തിമില, വീക്കന്‍,ചേങ്ങില, ഇലത്താളം, കൊമ്പ് കുഴല്‍ എന്നീ വാദ്യങ്ങളുമുപയോഗിക്കുന്നു. ഇപ്പോള്‍ ഒന്നാമത്തെ പ്രദക്ഷിണത്തിന് ചിലയിടത്ത് നാദസ്വരവും ഉപയോഗിക്കുന്നുണ്ട്. വീക്കന്‍ചെണ്ട, തിമില, ചെണ്ട, ചേങ്ങില ഇവ നിര്‍ബന്ധം, ഇലത്താളവും കൊമ്പും കുഴലും ഉണ്ടെങ്കില്‍ ആവാമെന്നു മാത്രം.

തിമിലയും വീക്കന്‍ചെണ്ടയും ഇലത്താവളവും ചേര്‍ന്ന് പരിഷവാദ്യം എന്ന ഒരു വാദ്യപ്രയോഗവും പതിവുണ്ട്. ഇപ്പോഴും ഇത് തൃപ്പൂണിത്തുറ ചോറ്റാനിക്കര തുടങ്ങിയ ചിലക്ഷേത്രങ്ങളില്‍ തനിമയോടെ നിലനില്‍ക്കുന്നു. ഉത്സവക്കാലത്ത് ശീവേലിക്ക് മൂന്ന് പ്രദക്ഷിണം എന്നതിന് പ്രാദേശികഭേദമനുസരിച്ച് മാറ്റങ്ങള്‍ വരാറുണ്ട.് ഇടയ്‌ക്കയും നാദസ്വരവും ചേര്‍ന്ന് ഇടയ്‌ക്ക പ്രദക്ഷിണവും ഉത്സവക്കാലത്ത് ചില ദിക്കില്‍ പതിവുണ്ട്.

പഞ്ചവാദ്യത്തെപ്പറ്റിപ്പറയുമ്പോള്‍ വെങ്കിച്ചന്‍ സ്വാമിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട് ഇന്ന് കേരളീയ വാദ്യമേളങ്ങളില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച പഞ്ചവാദ്യത്തെയല്ല ഇവിടെ സ്മരിക്കുന്നത്. ഈ പഞ്ചവാദ്യം രൂപം കൊള്ളുന്നതിന് എത്രയോകാലം മുമ്പ് അനുഷ്ഠാനങ്ങളുടെ ഭാഗമായി ക്രിയാപഞ്ചവാദ്യം ഇവിടെ നിലനിന്നിരുന്നു. ഉത്സവബലിക്ക് സപ്തമാതൃക്കള്‍ക്ക് തുകുമ്പോഴും മറ്റു ചില സവിശേഷ അവസരങ്ങളിലുമുപയോഗിക്കുന്ന ഈ പഞ്ചവാദ്യത്തിലെ വാദ്യങ്ങള്‍ ഇടയ്‌ക്ക, തിമില, ചേങ്ങില, തൊപ്പി മദ്ദളം, ഇലത്താളം കുറുങ്കുഴല്‍ എന്നിവയാണ്.

ഈ അനുഷ്ഠാനവാദ്യങ്ങള്‍ക്ക് പുറമേ പ്രാദേശികമായി നിരവധി വാദ്യരൂപങ്ങള്‍ അനുഷ്ഠാനങ്ങളോടനുബന്ധിച്ചുണ്ട്.

കലാരൂപങ്ങളെന്നതിനുമുപരി അനുഷ്ഠാനരൂപങ്ങളായ മുടിയേറ്റ്, ഭദ്രകാളി തീയ്യാട്ട്, അയ്യപ്പന്‍ തീയ്യാട്ട് എന്നിവയ്‌ക്ക് വാദ്യങ്ങളുടെ പങ്ക് വലുതാണ്. അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കേരളത്തിന്റെ അതിബൃഹത്തായ, സൂക്ഷ്മമായ വാദ്യ വൈവിദ്ധ്യങ്ങളെ സംരക്ഷിക്കേണ്ടത് ഓരോ കേരളീയന്റേയും കടമയാണ്. ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കിഴീല്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രകലാപീഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പുതിയ വാര്‍ത്തകള്‍

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.