ന്യൂദല്‍ഹി: പ്രത്യേക റിപ്പബ്ലിക് വേണമെന്ന ആവശ്യമുയര്‍ത്തി പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. സിന്ധുദേശം എന്ന സ്വതന്ത്രരാജ്യമാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. ബലൂചിസ്ഥാനിലും പാക് അധീന കശ്മീരിലും ഗില്‍ജിത്- ബാള്‍ട്ടിസ്ഥാനിലും ശക്തമാകുന്ന പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയാണ് സിന്ധിലും.
നൂറുകണക്കിന് പേര്‍ പ്രക്ഷോഭം നടത്തുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. സിന്ധുദേശിനായി ജെയ് സിന്ധ് മുതഹിഡ മഹസ്, സിന്ധുദേശ് ലിബറേഷന്‍ ആര്‍മി, ജയ് സിന്ധ് ലിബറേഷന്‍ ഫ്രണ്ട്, ജയ് സിന്ധ് ഖ്വാമി മഹസ് എന്നീ പാര്‍ട്ടികള്‍ കാലങ്ങളായി സമരരംഗത്താണ്.
















