കണ്ണൂര്‍: ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെയും ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെയും ടാങ്കര്‍ ലോറികളിലെ ജീവനക്കാരുടെ 2015-16 വര്‍ഷത്തെ ബോണസ് തീരുമാനമായി. ജില്ലാ ലേബര്‍ ഓഫീസിലെ ലേബര്‍ ഓഫീസര്‍ ഗ്രേഡ് 1 സുരേന്ദ്രന്‍. ടി.വിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഒത്തു തീര്‍പ്പായത്. അതനുസരിച്ച് ഡ്രൈവര്‍മാര്‍ക്ക് 6,600 രൂപയും, ക്ലീനര്‍മാര്‍ക്ക് 5,500 രൂപയും ബോണസ്സായി ലഭിക്കും. ഇത് സപ്തംബര്‍ 5നു മുമ്പ് വിതരണം ചെയ്യും. ചര്‍ച്ചയില്‍ കെ.വി.കൃഷ്ണന്‍, കെ.രാഗേഷ് എ.പ്രേമരാജന്‍ എന്നിവര്‍ പങ്കെടുത്തു.
















