പാനൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാശാരീരിക്ക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിന്റെ രണ്ടാം ബലിദാന വാര്‍ഷികം ഇന്ന്. കാലത്ത് 7ന് സ്മൃതിമണ്ഡപത്തില്‍ ആയിരങ്ങള്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന്് ഡയമണ്ട്മുക്ക് കാര്യാലയത്തില്‍ നടക്കുന്ന അനുസ്മരണ സാംഘിക്കില്‍ ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ പ്രഭാഷണം നടത്തും.
















