പിലാത്തറ: റോഡരികില്‍ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ച് വ്യാപാരിയില്‍ നിന്ന് 10,000 രൂപ പിഴ ഈടാക്കി. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ കൈതപ്രം റോഡരികില്‍ മാലിന്യം വലിച്ചെറിഞ്ഞയാളെയാണ് നാട്ടുകാര്‍ പിടികൂടിയത്. മാലിന്യം പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ രശീതി പ്രകാരം കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ സൗപര്‍ണിക ബേക്ക് ആന്റ് കൂള്‍സ് കടയുടമ തൃക്കരിപ്പൂര്‍ ഉടുമ്പതലയിലെ എം.എ.അബ്ദുള്‍ റഷീദിനെ പഞ്ചായത്താഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണുണ്ടായത്. ഇയാളില്‍ നിന്ന് 10,000 രൂപ പിഴയീടാക്കിയശേഷം മാലിന്യം തിരിച്ചെടുപ്പിച്ച് അദ്ദേഹത്തിന്റെ പറമ്പിലേക്ക് കൊണ്ടുപോയി. പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി.ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.മോഹനന്‍, ടി.വി.സുധാകരന്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















