കണ്ണൂര്‍: ജില്ലയിലെ സിനിമാ തിയേറ്ററുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ബോണസ് തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ കെ.എം. അജയകുമാരന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തു തീര്‍ന്നു. ഒത്തു തീര്‍പ്പ് വ്യവസ്ഥ അനുസരിച്ച് 2015-16 വര്‍ഷത്തെ മൊത്ത ശമ്പളത്തിന്റെ 20 ശതമാനം ബോണസ്സും കൂടാതെ എ ക്ലാസ്സ് തീയേറ്ററുകളില്‍ 5.5 ശതമാനവും, ബി ക്ലാസ് തീയേറ്ററുകളില്‍ 3.5 ശതമാനവും സി ക്ലാസ്സ് തീയേറ്ററുകളില്‍ 1 ശതമാനവും എക്‌സ്‌ഗ്രേഷ്യാ അലവന്‍സായും ലഭിക്കും. ചര്‍ച്ചയില്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് വി.സി.രാജന്‍, തൊഴിലാളി യൂണിയനെ പ്രതിനിധീകരിച്ച് പൂക്കോടന്‍ ചന്ദ്രന്‍ (സിഐടിയു), പി.കൃഷ്ണന്‍ (ബിഎംഎസ്), കെ.വി.രാഘവന്‍ (ഐഎന്‍ടിയുസി) എന്നിവരും പങ്കെടുത്തു.
















