ആലപ്പുഴ: കേരളാ സ്പിന്നേഴ്‌സ് വീണ്ടും അടച്ചു പൂട്ടലിന്റെ വക്കില്‍. അസംസ്‌കൃത വസ്തുക്കളുടെ അഭാവവും, പ്രവര്‍ത്തന ഫണ്ട് ഇല്ലാത്തതുമാണ് കാരണമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ സ്പിന്നേഴ്‌സിന്റെ പ്രവര്‍ത്തനത്തിനായി അനുവദിച്ച 16 കോടി രൂപയില്‍ 10.3 കോടി രൂപ ഇനിയും ലഭിച്ചിട്ടില്ല.
കമ്പനി അടച്ചു പൂട്ടുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് തൊഴിലാളി യൂണിയനുകളുടെ യോഗം വിളിച്ചുചേര്‍ത്തു. 13 വര്‍ഷം അടഞ്ഞുകിടന്ന കേരളാ സ്പിന്നേഴ്‌സ് ആറുമാസം മുമ്പാണ് വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്.
















