തിരുവനന്തപുരം: തെരുവുനായ് ശല്യത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നു എന്ന പേരില്‍ നഗരസഭ തെരുവു നായ്‌ക്കളെ വാര്‍ഡുകളില്‍ നിന്ന് പിടികൂടി ബിജെപി വാര്‍ഡുകളില്‍ കൊണ്ടു വിടുന്നതായി പരാതി. പാല്‍ക്കുളങ്ങര വാര്‍ഡില്‍ രണ്ടു ദിവസമായി നായക്കളെ കൊണ്ടുവിടുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. തെരുവുനായ് വിഷയത്തില്‍ നഗരസഭ കര്‍ശന നിലപാടുമായി മുന്നോട്ടു പോകുമെന്ന് മേയര്‍ പ്രഖ്യാപിക്കുമ്പോഴും നായ് പിടുത്തക്കാര്‍ രാഷ്‌ട്രീയം കളിക്കുന്നതായാണ് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഈ വാര്‍ഡില്‍ നായ ശല്യം ക്രമാതീതമായി വര്‍ദ്ധിച്ചതില്‍ ആശങ്കാകുലരാണ് നാട്ടുകാര്‍. തികച്ചും ആക്രമണകാരികളായ നായ്‌ക്കളെക്കൊണ്ട് ജനം പൊറുതിമുട്ടുകയാണ്. വാര്‍ഡുകളില്‍ തെരുവുനായ് ആക്രമണകാരികളാകുമ്പോള്‍ വിളിക്കാന്‍വേണ്ടി നഗരസഭ നിര്‍ദേശിച്ചിട്ടുള്ള നമ്പരുകളില്‍ വിളിച്ചാല്‍ പലപ്പോഴും ഫോണ്‍ എടുക്കാറില്ലെന്നും പരാതിയുണ്ട്. ഇത്തരം നിഷേധാത്മകമായ നിലപാടിനെതിരെ മേയര്‍ക്കു പരാതി നല്‍കാനൊരുങ്ങുകയാണ് ബിജെപി കൗണ്‍സിലര്‍മാര്‍.
















