ഓസ്‌ലോ: മധ്യനോര്‍വ്വെയില്‍ ഒരൊറ്റ മിന്നലില്‍ മുന്നൂറിലേറെ റെയിന്‍ഡിയറുകള്‍ ചത്തു. ലോകത്തെ ഞെട്ടിച്ച സംഭവം ഇതാദ്യമാണ്. പര്‍വ്വത മേഖലയായ ഹര്‍ഡാംഗര്‍വിദയില്‍ ഇവയുടെ മൃതദേഹങ്ങള്‍ ചിറതിക്കിടക്കുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് ലോകം ഇതറിഞ്ഞത്.
മൊത്തം 323 റെയില്‍ഡിയറുകളാണ് ചത്തത്. ഇവയില്‍ 70 കുഞ്ഞുങ്ങളും പെടും. മൊത്തം രണ്ടായിരത്തോളം റെയിന്‍ഡിയറുകളാണ് ഇവിടെയുണ്ടായിരുന്നത്.
ധ്രുവപ്രദേശങ്ങളിലും ധ്രുവത്തോടടുത്തുള്ള മേഖലകളിലും കാണപ്പെടുന്ന മാന്‍ വര്‍ഗത്തില്‍ പെട്ട മൃഗങ്ങളാണ് റെയിന്‍ഡിയര്‍. ധ്രുവങ്ങളിലുള്ളവര്‍ റെയിന്‍ഡിയര്‍ കെട്ടിവലിക്കുന്ന സ്‌ളെഡ്ജുകളാണ് വാഹനങ്ങളായി ഉപയോഗിക്കുന്നത്.
















