പാനൂര്‍: പൊയിലൂരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎം നീക്കം. തട്ടില്‍പീടികയിലെ സംഘസ്ഥാനില്‍ മദ്യകുപ്പികള്‍ പൊട്ടിച്ചിടുകയും പ്രദേശത്തെ കൊടിമരവും ബോര്‍ഡുകളും നശിപ്പിക്കുകയും ചെയ്തു. ശ്രീകൃഷ്ണജയന്തി ശോഭായാത്രയില്‍ സിപിഎം കുടുംബങ്ങളില്‍ നിന്നും തട്ടില്‍പീടിക ഭാഗങ്ങളില്‍ നിന്നും ആളുകള്‍ പങ്കെടുത്തതാണ് സിപിഎമ്മിനെ അക്രമത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാവിലെയാണ് ആര്‍എസ്എസ് ശാഖ നടത്തുന്ന പറമ്പില്‍ മുഴുവന്‍ അപകടകരമാം വിധത്തില്‍ കുപ്പിച്ചില്ലുകള്‍ വിതറിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സമീപത്തെ കൊടിമരവും പിഴുതെടുത്ത നിലയിലാണ്. കൊളവല്ലൂര്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു.
















