കണ്ണൂര്‍: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യ ഓണം മേളയില്‍ പുതിയ മോഡല്‍ സില്‍ക്ക് ചുരിദാര്‍ മെറ്റീരിയല്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ പുറത്തിറക്കി. ചടങ്ങില്‍ കണ്ണൂര്‍ ഖാദി പ്രൊജക്ട് ഓഫീസര്‍ ടി.സി.മാധവന്‍ നമ്പൂതിരി, എ.പത്മജ, കെ.വി.ഫാറൂഖ് എന്നിവര്‍ സംബന്ധിച്ചു.
















