കണ്ണൂര്‍: കേരളത്തിന്റെ സാങ്കേതിക-മാനേജ്‌മെന്റ് മേഖലകളിലെ മനുഷ്യ വിഭവശേഷിയെ പരമാവധി സംസ്ഥാനത്തെ തൊഴില്‍മേഖലയില്‍ നിലനിര്‍ത്തല്‍, മറുനാടന്‍ മലയാളികളുടെ പുനരധിവാസം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച സംഘടിപ്പിക്കുന്നു. ബി ടെക്, മാനേജ്‌മെന്റ് യോഗ്യതകള്‍ ഉളളവര്‍ തൊഴില്‍ തേടി കേരളത്തിന് പുറത്തേക്ക് പലായനം ചെയ്യുന്നത് കുറക്കാനും, ഗള്‍ഫ് മേഖലയില്‍ അടക്കമുളള പ്രതിസന്ധിയുടെ സാഹചര്യത്തില്‍ തിരിച്ചു വരുന്നവര്‍ക്ക് സ്ഥായിയായ തൊഴില്‍ ലഭ്യതക്ക് ഉതകുന്ന തരത്തില്‍ സംരംഭങ്ങള്‍ സഹകരണ മേഖലയിലൂടെ വളര്‍ത്തിയെടുക്കുന്നതിനു വേണ്ടിയുളള മാതൃകകള്‍ രൂപപ്പെടുത്തുക എന്നതാണ് ചര്‍ച്ചയുടെ ലക്ഷ്യം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ് പറശ്ശിനിക്കടവ് ക്യാമ്പസില്‍ സപ്തംബര്‍ ഒന്നിന് രാവിലെ 10 മുതല്‍ ഒരു മണി വരെ നടത്തുന്ന ചര്‍ച്ചയില്‍ കാര്‍ഷിക – വ്യവസായ മേഖലയിലെ വിദഗ്ധര്‍, സഹകാരികള്‍, സഹകരണ വകുപ്പ് ഉദേ്യാഗസ്ഥര്‍ പങ്കെടുക്കും. ചര്‍ച്ച സമ്പുഷ്ടമാക്കുന്നതിനുളള ക്രിയാത്മക നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും 0497 2784044 എന്ന നമ്പറിലും അറിയിക്കാം.
















