പാനൂര്‍: കാഴ്ച കുട്ടികള്‍ക്ക് എന്ന പരിപാടിയുടെ ഭാഗമായി പാനൂര്‍ ലയണ്‍സ് ക്ലബ്ബ് ഉപജില്ലയിലെ അധ്യാപകര്‍ക്ക് കാഴ്ച വൈകല്യമുള്ള കുട്ടികളെ കണ്ടെത്താനുള്ള പരിശീലന ക്ലാസ് നടത്തി. പാനൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നഗരസഭാ അധ്യക്ഷ കെ.വി.റംല ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ.സുനില്‍ കുമാര്‍ സി.കെ.അധ്യക്ഷനായി. ബിപിഒ വി.പി.സഞ്ജീവന്‍, റീജിണല്‍ കോ-ഓഡിനേറ്റര്‍ സി.ചന്ദ്രന്‍, പ്രഥമാധ്യാപകന്‍ പി.ശ്രീനിവാസന്‍, പ്രസിഡന്റ് പി.ലക്ഷ്മണന്‍, വി.കെ.മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.
















