കണ്ണൂര്‍: 2015-16 സാമ്പത്തിക വര്‍ഷത്തെ ബോണസ് 20 ശതമാനവും ഉത്സവ ബത്ത ഒമ്പതര ശതമാനവും കൂടാതെ 500 രൂപ വീതം മുഴുവന്‍ തൊഴിലാളികള്‍ക്കും ശമ്പള വര്‍ദ്ധനവും അനുവദിച്ചുകൊടുക്കാന്‍ മാനേജ്‌മെന്റും യൂണിയനും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി. മാനേജ്‌മെന്റിനുവേണ്ടി ഡോ.സി.വി.രവീന്ദ്രനാഥും യൂണിയനുകള്‍ക്കുവേണ്ടി കെ.പി.സുധാകരന്‍, എം.ശിവദാസന്‍, പി.കെ.കുട്ടികൃഷ്ണന്‍, വി.കെ.സുദേവന്‍ എന്നിവരും പങ്കെടുത്തു.
















