ബീജിങ്: ചൈനയില്‍ 11 സ്ത്രീകളെ വധിച്ച ‘റിപ്പര്‍’ പിടിയില്‍. ഗാ ചെങ്യോങ് (52) എന്നയാളാണ് സ്ത്രീകളുടെ കൊലപാതക പരമ്പരയിലെ പ്രതി.
വടക്കുപടിഞ്ഞാറന്‍ മേഖലയായ ജാന്‍സുവില്‍ ഭാര്യയുമൊത്ത് പലചരക്ക് വ്യാപാരം നടത്തിവരികയായിരുന്നു ഇയാള്‍. ഇതിന് തടസ്സം വന്നതോടെയാണ് ഇയാള്‍ കൊലപാതക പരമ്പര നടത്തിയത്.
ചുവപ്പ് വസ്ത്രങ്ങള്‍ ധരിച്ച യുവതികളെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. ചുവപ്പ് വസ്ത്രം ധരിച്ച സ്ത്രീകളെ പിന്തുടര്‍ന്ന് അവരുടെ വീട്ടിലെത്തി ബലാത്സംഗത്തിനുശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു പതിവ്.
എട്ട് വയസ്സുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇയാളെ പിടികൂടുന്നവര്‍ക്ക് 30,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
















