ലോസാഞ്ചലസ്: അമേരിക്കയിലെ ലോസാഞ്ചലസ് വിമാനത്താവളത്തില്‍ വെടിവെയ്‌പ്പ്. വെടിവയ്‌പ്പിനെത്തുടര്‍ന്നു വിമാനത്താവളം പൂര്‍ണ്ണമായും അടച്ചു. യാത്രക്കാരുടെ സുരക്ഷയ്‌ക്കു വേണ്ട നടപടികളെടുത്തിട്ടുണ്ടെന്നും എല്ലാവരും സമാധാനത്തോടെ ഇരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
വെടിവെയ്‌പ്പില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അക്രമിക്കായി തെരച്ചില്‍ തുടരുകയാണ്. വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു സുരക്ഷാ സേന വെടിവയ്‌പ്പു നടത്തുകയാണെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ വെടിവയ്‌പു സംബന്ധിച്ചു സ്ഥിരീകരണം നടത്താന്‍ പോലീസ് തയാറായിട്ടില്ല.
സംഭവം ഭീകരാക്രമണമാണോ എന്നതിനെക്കുറിച്ചും സ്ഥിരീകരണം ലഭിച്ചിട്ടില്ല.സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
















