കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി ചരക്ക് കപ്പലില്‍ അഴീക്കല്‍ തുറമുഖത്തെത്തിച്ച എയ്‌റോ ബ്രിഡ്ജ് ഉള്‍പ്പടെയുള്ള സാമഗ്രികള്‍ വഹിച്ചുകൊണ്ടുള്ള കണ്ടയ്‌നര്‍ മട്ടന്നൂരിലേക്ക് ഇന്നും യാത്ര തുടരും. ഇന്നലെ രാത്രി പത്തിന് അഴീക്കല്‍ തുറമുഖത്തുനിന്നും പുറപ്പെട്ട കണ്ടയ്‌നര്‍ ഇന്നലെ പുലര്‍ച്ചെ അലവിലാണ് യാത്ര അവസാനിപ്പിച്ചത്. ഇന്ന് പത്തോടെ അലവിലില്‍ നിന്ന് വാഹനം യാത്ര തുടരും. ഏറെ പണിപ്പെട്ടാണ് വാഹനം നീങ്ങുന്നത്. വൈദ്യുതി കമ്പികളും മറ്റ് ലൈനുകളും എല്ലാം യാത്രക്ക് തടസ്സമാകുന്നുണ്ട്. പ്രതീക്ഷിച്ചതിലുമേറെ ദിവസം മട്ടന്നൂരില്‍ എത്താന്‍ എടുക്കുമെന്നാണ് വിലയിരുത്തുന്നത്. രാത്രി 10 മണി മുതല്‍ വാഹന ഗതാഗതത്തിന് ഇന്നും നിയന്ത്രണമുണ്ടാകും.
















