ഇരിട്ടി: കീഴൂര്‍-കീഴൂര്‍ അമ്പലം റോഡിലെ തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ബിജെപി അന്‍പത്തി രണ്ടാം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മാസങ്ങളായി ഈ റോഡിലെ തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തത് മൂലം രാത്രികാലങ്ങളിലെ ജനങ്ങളുടെ യാത്ര ഏറെ ദുഷ്‌കരമായിരിക്കയാണ്. ഇതിനു എത്രയും വേഗം അധികൃതര്‍ പരിഹാരം കാണണമെന്ന് ബൂത്ത് കമ്മറ്റി ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി എം.കെ.സന്തോഷ് (പ്രസിഡന്റ്), എം.അനാമയന്‍, കെ.കെ.പ്രഭാകരന്‍ (വൈസ് പ്രസിഡണ്ടുമാര്‍), എ.പ്രമോദ് കുമാര്‍ (ജനറല്‍സെക്രട്ടറി), പ്രേമരാജന്‍, ഗിരിജാ രതീശന്‍ (സെക്രട്ടറിമാര്‍) തുടങ്ങി 19 അംഗ കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗത്തില്‍ ജില്ലാ കമ്മിറ്റിയംഗം സജിത്ത് കീഴൂര്‍, പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് പിഎം.രവീന്ദ്രന്‍, കെ.ജയപ്രകാശ്, പി.രഘു, എം.സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
















