കുറ്റിയാട്ടൂര്‍: പാവന്നൂരില്‍ ബിജെപി ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടം സിപിഎം പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. കെട്ടിടത്തിന്റെ മേല്‍ക്കൂര തല്ലിതകര്‍ത്ത അക്രമികള്‍ കെട്ടിടത്തിനു അകത്ത് സൂക്ഷിച്ച ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി നിര്‍മ്മിച്ച നിശ്ചലദൃശ്യങ്ങളും നിരവധി ബോര്‍ഡുകളും നശിപ്പിച്ചു. കൊടിമരം പിഴുതെടുത്ത അക്രമി സംഘം പതാക നശിപ്പിച്ചു. ശനിയാഴ്ച സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ.സി.ശിവാനന്ദിന്റെ വീട്ടുമുറ്റത്ത് റീത്തും ഭീഷണിക്കത്തും വെച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടന്ന പ്രതിഷേധ പ്രകനത്തിനിടെയാണ് ബിജെപി ഓഫീസിനു നേരെ അക്രമണം നടന്നത്.
ബിജെപി ആറളം പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു
ഇരിട്ടി: ആറളം ഗ്രാമ പഞ്ചായത്തില്‍ ബിജെപിയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗത്തില്‍ ജില്ലാ കമ്മിറ്റിയംഗം സജിത്ത് കീഴൂര്‍, പേരാവൂര്‍ മണ്ഡലം സെക്രട്ടറി എം.സുരേഷ് ബാബു, പ്രശാന്ത് കുംബത്തി തുടങ്ങിയവര്‍ പങ്കെടുത്തു. ഭാരവാഹികളായി എ.എഫ്. അജയകുമാര്‍ (പ്രസിഡന്റ്), രത്‌നാകരന്‍, ദിലീപ് (വൈസ് പ്രസിഡണ്ടുമാര്‍), പി.സുകേഷ് (ജനറല്‍ സെക്രട്ടറി), പി.എസ്.സുധീഷ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
















