പിലാത്തറ: കണ്ടല്‍വന സമൃദ്ധി നേരില്‍ കണ്ടറിഞ്ഞും കണ്ടലിന്റെ പ്രാധാന്യം പഠിച്ചും വിദ്യാര്‍ത്ഥികളുടെ തോണിയാത്ര. എടനാട് ഈസ്റ്റ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് എടനാട് തുരുത്തിലൂടെ ജലയാത്ര നടത്തിയത്.
വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഫീല്‍ഡ് ഓഫീസര്‍ എം.രമിത്ത്, പരിസ്ഥിതി പ്രവര്‍ത്തകന്‍ പി.പി.രാജന്‍ എന്നിവര്‍ ക്ലാസെടുത്തു. കെ.വി.രാധാമണി, എസ്.ജെ.ഷീല എന്നിവര്‍ നേതൃത്വം നല്‍കി.
















