കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററും കേരള സ്റ്റാര്‍ട്ടപ് മിഷന്റെ ഇന്നോവേഷന്‍ ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥി സംരംഭക കൂട്ടായ്‌മ, സ്മാര്‍ട്ട് കണ്ണൂര്‍ നാളെ കണ്ണൂര്‍ സര്‍വകലാശാല താവക്കര കാമ്പസിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ പത്തിന് വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. വിവിധ കോളേജുകളില്‍ നിന്നായി നൂറിലേറെ വിദ്യാര്‍ത്ഥി സംരംഭകര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി സംരംഭക ചര്‍ച്ചകള്‍, സെമിനാര്‍, ആശയ മത്സരം എന്നിവയുമുണ്ടാകും. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 9895865032 എന്ന നമ്പറില്‍ ബന്ധപ്പെടണം.
















