കണ്ണൂര്‍: അഖില കേരള മാരാര്‍ ക്ഷേമസഭ മുപ്പത്തി ഒന്നാമത് വാര്‍ഷിക സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജ് ഓഡിറ്റോറിയത്തില്‍ മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരന്‍ കെ.കെ.മാരാര്‍ ക്ഷേമസഭയിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. പ്രൊഫ.മുഹമ്മദ്അഹമ്മദ് പുസ്തകങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എന്‍.ഇ.ഭാസ്‌കര മാരാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.ചന്ദ്രഭാനു, സി.കെ.വിനോദ്, കെ.രമേശന്‍, പി.വി.രാജശേഖരന്‍ മാസ്റ്റര്‍, പ്രിയംവദ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കുട്ടികൃഷ്ണ മാരാര്‍, സുഗുണന്‍ മാരാര്‍, വത്സന്‍ മാരാര്‍, ശ്രീധര മാരാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















