കണ്ണൂര്‍: ചാലയിലെ ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നാട്ടുകാരുടെ യോഗം ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുക, അശാസ്ത്രീയമായ ചാല ബൈപ്പാസിലെ ഡിവൈഡറുകള്‍ പുനര്‍നിര്‍മ്മിക്കുക, ചാലയിലെ മാലിന്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുക തുടങ്ങിയ അടിയന്തിര പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ക്ക് ജില്ലാഭരണകൂടം പരിഹാരം കാണണമെന്ന് ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.
പി.കെ.പ്രീത അധ്യക്ഷത വഹിച്ചു. സുമാ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.രവീന്ദ്രന്‍, കെ.ജി.ബാബു, എന്‍.ബാലകൃഷ്ണന്‍, മഹേഷ് ചാല എന്നിവര്‍ സംസാരിച്ചു. കെ.വി.ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
















