കണ്ണൂര്‍: ജില്ലയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. ജില്ലയില്‍ ജോലിചെയ്തുവരുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എന്നീ വിഭാഗത്തില്‍പ്പെട്ട ജീവനക്കാരെയാണ് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അന്യായമായി സ്ഥലം മാറ്റിയിരിക്കുന്നത്. ഇതോടെ ആരോഗ്യമേഖലയില്‍ കടുത്ത പ്രതിസന്ധിയുയര്‍ന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. സ്ഥലംമാറ്റ ഉത്തരവില്‍ കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. അന്യായമായി വിദൂര സ്ഥലങ്ങളിലേക്ക് എച്ച്‌ഐ യൂണിയന്റെ ജില്ലാ സെക്രട്ടറിയെ ഉള്‍പ്പെടെ പൊതുസ്ഥലം മാറ്റച്ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് നടത്തിയ സ്ഥലംമാറ്റങ്ങള്‍ റദ്ദു ചെയ്യണമെന്ന് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പി.കെ.ദിനേശന്‍, പ്രസിഡണ്ട് എം.രവീന്ദ്രന്‍, ട്രഷറര്‍ കെ.പി.ഷൈജു, ഇ.ഹരീന്ദ്രന്‍, സംസ്ഥാന ട്രഷറര്‍ സി.എച്ച്.രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
















