തിരുവനന്തപുരം: കിഴക്കേകോട്ടയിലെ വസ്ത്രവ്യാപാര കേന്ദ്രത്തിന്റെ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ അപകട സാധ്യത കുറച്ചത് ഫയര്‍ഫേഴ്‌സിന്റെ കൃത്യമായ ഇടപെടല്‍. ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ഹേമചന്ദ്രന്‍ സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. നഗരത്തിലെ 14 യൂണിറ്റുകളില്‍ നിന്നും കൂടാതെ ഫയര്‍ഫോഴ്‌സിന്റെ റൂറല്‍ യൂണിറ്റുകളില്‍ നിന്നും അന്‍പതോളം ഫയര്‍ എന്‍ജിനുകളും ഫയര്‍മാന്‍മാരും സജീവ രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. എന്നാല്‍ തീ അധിക്രമിച്ചതോടെ വിഎസ്എസ്‌സിയില്‍ നിന്നും എയര്‍പോര്‍ട്ടില്‍ നിന്നും ആധുനിക സജ്ജീകരണങ്ങളുള്ള ഫയര്‍ എന്‍ജിനുകളെ വരുത്തുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും വന്ന റോസന്‍ബാര്‍ വളരെ ഉയരത്തിലേക്ക് മഴപെയ്യുന്നവിധത്തില്‍ വെള്ളം ചീറ്റിച്ചതിന് ശേഷമാണ്. തീ പടരുന്നതിന്റെ ശക്തി കുറഞ്ഞത്.
















