Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ; എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് എതിരെ ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 11:11 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ. എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷിനെതിരെ ക്ഷേത്രജീവനക്കാര്‍ കടുത്ത അമര്‍ഷത്തില്‍.

സുപ്രീംകോടതി നിയോഗിച്ച ഭരണസമിതിയോടും ഭക്തജനങ്ങളോടും മാത്രമല്ല ജീവനക്കാരോടും സതീഷ് ഏറ്റുമുട്ടലിന്റെ പാതയിലാണ്. ശമ്പളപരിഷ്‌കരണം നടപ്പാക്കാതെ ക്ഷേത്രമുതല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ധൂര്‍ത്തടിക്കുകയാണെന്നു ജീവനക്കാര്‍ ആരോപിക്കുന്നു. നയപരമായ പല തീരുമാനങ്ങളും സുപ്രീംകോടതിയുടെയോ ജില്ലാജഡ്ജി അദ്ധ്യക്ഷയായ ഭരണസമിതിയുടെയോ അനുവാദമില്ലാതെ നടപ്പാക്കുന്ന എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശമ്പള പരിഷ്‌കരണം മാത്രം സുപ്രീംകോടതിയുടെ അനുമതിയുണ്ടെങ്കിലേ നടപ്പിലാക്കാന്‍ കഴിയൂ എന്ന നിലപാടെടുക്കുന്നത് ദുരൂഹമാണ്. ഇതില്‍ ജീവനക്കാര്‍ക്കു വലിയ അമര്‍ഷമുണ്ട്.

ഓണസദ്യയ്‌ക്കും അലങ്കാരത്തിനും എല്ലാ ജീവനക്കാരുടെയും ശമ്പളത്തില്‍ നിന്ന് ആയിരം രൂപ പിടിക്കണമെന്ന എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിര്‍ദ്ദേശം യൂണിയന്‍ നേതാക്കന്മാര്‍  വിലക്കി. ശാന്തിക്കാരെ നിരന്തരം വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് നാലു നമ്പിമാരും മുപ്പതോളം ശാന്തിക്കാരും ആയിരം രൂപ അടയ്‌ക്കാന്‍ തയ്യാറല്ലെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ക്ഷേത്രത്തിലെ മുന്‍ പെരിയനമ്പി ശബരം രാമന്‍ ഉമേശനെയും അദ്ദേഹത്തിന്റെ ജ്യേഷ്ഠാനുജന്മാരെയും ക്ഷേത്രത്തിനുള്ളില്‍ തടഞ്ഞു. തിരുവിതാംകൂര്‍ മഹാരാജാക്കന്മാരെ പോലെ തന്നെ ക്ഷേത്രത്തില്‍ ഏകാന്ത ദര്‍ശനത്തിന് അവകാശമുള്ളതാണ് മുന്‍ പെരിയനമ്പിമാര്‍ക്കും. മുന്‍ പെരിയനമ്പിയെയും അദ്ദേഹത്തോടൊപ്പം വന്നവരെയും ദര്‍ശനത്തിനായി കടത്തിവിടാന്‍ പെരിയ കീഴ്ശാന്തി ആറമ്പാടി വാസുദേവന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ പെരിയ കീഴ്ശാന്തിക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍. മുന്‍ പെരിയനമ്പി ഉപ്പാര്‍ണ്ണം നരസിംഹന്‍ കുമാറിനെ കള്ളക്കേസില്‍ കുടുക്കിയതിലും ശാന്തിക്കാര്‍ കടുത്ത രോഷത്തിലാണ്.

പതിനേഴോളം ഉദ്യോഗസ്ഥര്‍ക്കു വയര്‍ലെസ്സ് സെറ്റുകള്‍ നല്‍കാനും എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉപയോഗത്തിനായി കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും സതീഷ് നടപടി എടുത്തു. ഇരുന്നൂറോളം പോലീസുകാര്‍ വയര്‍ലെസ്സ് ഉപയോഗിക്കുന്നുണ്ട്. കൂടാതെ ക്ഷേത്രത്തില്‍ ഇന്റര്‍കോം സംവിധാനവും ഉണ്ട്. ക്ഷേത്രത്തിന്റെ മുക്കും മൂലയും സിസിടിവി ക്യാമറകളിലൂടെ പോലീസുകാര്‍ നിരീക്ഷിക്കുന്നുമുണ്ട്. അപ്പോഴാണ് അനാവശ്യമായി വീണ്ടും ഇവ വാങ്ങിക്കൂട്ടുന്നത്. ശ്രീകോവില്‍, തന്ത്രിമഠം, നമ്പിമഠം എന്നിവയുടെ ജീര്‍ണോദ്ധാരണം, മൂലവിഗ്രഹത്തിലെ കല്‍ക്കലേപനം, ക്ഷേത്രക്കുള ശുചീകരണം തുടങ്ങി യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ട കാര്യങ്ങളില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മെല്ലെപ്പോക്കു തുടരുമ്പോള്‍ അഗ്രശാലയിലെ കിണറിന്റെ ചുറ്റുമതില്‍ ഉയര്‍ത്തിക്കെട്ടിയതുള്‍െപ്പടെ അനാവശ്യ മരാമത്തുപണികള്‍ നടത്തിയും ഇല്ലാത്ത തസ്തികകള്‍ സൃഷ്ടിച്ചു നിയമനങ്ങള്‍ നടത്തിയും പണം ധൂര്‍ത്തടിക്കുന്നതായാണ് ആക്ഷേപം. പദ്മതീര്‍ത്ഥക്കരയിലെ കല്‍മണ്ഡപം പൊളിക്കാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥനില്‍ നിന്ന് അതു പുനര്‍നിര്‍മിക്കാന്‍ ഉണ്ടായ ചെലവ് ഈടാക്കണമെന്ന ആവശ്യവും നിറവേറ്റപ്പെട്ടിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.