കോഴിക്കോട്: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സക്ഷമയുടെനേതൃത്വത്തില് പന്തീരാങ്കാവില്‍ സ്വന്തമായി കെട്ടിടമുയരുന്നു. ഇതിന്റെ ധനശേഖരണയജ്ഞം മന്ദിരനിര്‍മാണ സമിതി രൂപീകരണം എന്നിയുടെ ഉദ്ഘാടനം ബാങ്ക് ഓഫ് ഇന്ത്യ റിട്ട. റീജ്യണല്‍ മാനേജര്‍ എസ്.വെങ്കിടാചലം നിര്‍വ്വഹിച്ചു. മന്ദിര നിര്‍മാണത്തിനായി സ്ഥലം സൗജന്യമായി നല്കിയ കെ. ശ്രീധരന്, രാധ ശ്രീധരന് എന്നിവരെ ആര്‍എസ്എസ് വിഭാഗ് സംഘചാലക് യു. ഗോപാല്‍ മല്ലര്‍ ആദരിച്ചു. സക്ഷമ ജില്ലാ പ്രസിഡന്റ്ഡോ. ഡി. ആത്മദേവ് അധ്യക്ഷത വഹിച്ചു. സക്ഷമ സംസ്ഥാന അധ്യക്ഷന്‍ എന്‍. ഗോപകുമാര്‍, സംസ്ഥാന സെക്രട്ടറി വി.വി. പ്രദീപ്കുമാര്‍, സമദൃഷ്ടി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് സി. ഭാസ്കരന്, കെ.കെ. രമേഷ്, അഡ്വ. പി.കെ. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.പ്രകാശന് സ്വാഗതവും,സമദൃഷ്ടി ചാരിറ്റബിള്‍ട്രസ്റ്റ് ട്രഷറര്‍, പി. അരവിന്ദാക്ഷന് നന്ദിയും പറഞ്ഞു. ജില്ലാ സമിതി അംഗം സത്യഭാമയുടെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: