ശ്രീകണ്ഠപുരം: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയനുസരിചജ്ചജ് ഓരോ നിയമസഭാ നിയോജമണ്ഡലത്തിലും ഒരു വിദ്യാലയത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതിയില്‍ ശ്രീകണ്ഠപുരം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിനെ ഉള്‍പ്പെടുത്തണമെന്ന് സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതി വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതിനായി വിപുലമായ ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ട് പോകാനും ധാരണയായി. വിദ്യാലയത്തില്‍ ഈ അധ്യയന വര്‍ഷവും പഠിപ്പുമുടക്കു സമരങ്ങള്‍ അനുവദിക്കേണ്ടതില്ലെന്നും പൊതുയോഗത്തില്‍ ഏകകണ്ഠമായി തീരുമാനിച്ചു. സി.അബ്മാസ്റ്ററെ പ്രസിഡണ്ടായും കെ.സഹദേവനെ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു.
















