കണ്ണൂര്‍: എബിവിപി കൂത്തുപറമ്പ് നഗര്‍ ജോയിന്റ് സെക്രട്ടറി വി.ജിഷ്ണുവിനെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എബിവിപിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ പഠിപ്പുമുടക്ക് സമരം നടത്തി. പഠിപ്പുമുടക്കിയ എബിവിപി പ്രവര്‍ത്തകര്‍ പാനൂരില്‍ പ്രകടനം നടത്തി. കെ.നകുല്‍,പി.ശരത്ത്, വി.കെ.അതുല്‍,അമല്‍മോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















