പയ്യന്നൂര്‍: പയ്യന്നൂരില്‍ ബിജെപി നേതാക്കള്‍ക്കെതിരെ വധഭീഷണിയുയര്‍ത്തി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ പേരെടുത്തുപറഞ്ഞ് വധഭീഷണിയുയര്‍ത്തിയാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. കുഞ്ഞിമംഗലം, കുന്നരു തുടങ്ങി. പ്രദേശങ്ങളിലാണ് ഇത്തരം പോസ്റ്ററുകള്‍ ചുകപ്പിന്റെ കൂട്ടുകാരുടെ പേരില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പോസ്റ്ററില്‍ ചില പ്രവര്‍ത്തകരെ പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സരേന്ദ്രന്റെ പേരും പോസ്റ്ററില്‍ ഉണ്ട്. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ നടപടികളൊന്നും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
















