തലശ്ശേരി: സ്വാതന്ത്ര്യ സമര സേനാനി കെ.കുഞ്ഞിരാമക്കുറുപ്പിന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ആവാര്‍ഡ് സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവര്‍ത്തകനുമായ മംഗലാട്ട് രാഘവന് നല്‍കുവാന്‍ തീരുമാനിച്ചതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 28ന് വൈകുന്നേരം 3 മണിക്ക് ഗോകുലം ഫോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ എം.പി.വിരേന്ദ്രകുമാര്‍ അവാര്‍ഡ് നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ മന്ത്രി കെ.പി.മോഹനന്‍, വി.കെ.കുഞ്ഞിരാമന്‍, പനോളി ലക്ഷ്മണന്‍, കെ.എം.ചന്ദ്രന്‍ മാസ്റ്റര്‍, വി.പി.ചാത്തു എന്നിവര്‍ പങ്കെടുത്തു.
















