Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദില്‍ഷന്‍ മതിയാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2016, 03:11 am IST
in Sports

കൊളംബൊ: ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ സമീപകാല നേട്ടങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചവരില്‍ ഒരാളായ തിലകരത്‌നെ ദില്‍ഷന്‍ കളി നിര്‍ത്തുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കു ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറയുമെന്ന് ദില്‍ഷന്‍ പ്രഖ്യാപിച്ചു. 2013ല്‍ ടെസ്റ്റ് മതിയാക്കിയിരുന്നു താരം.

സമീപകാലത്തെ മങ്ങിയ ഫോമും പുതിയ തലമുറയ്‌ക്കു വഴിമാറിക്കൊടുക്കാനുള്ള സമ്മര്‍ദ്ദവുമാണ് ദില്‍ഷനെ തീരുമാനത്തിനു പ്രേരിപ്പിച്ചത്. ദാംബുള്ളയിലെ ഞായറാഴ്ചത്തെ ഏകദിനവും, സപ്തംബര്‍ ഒമ്പതിന് കൊളംബോയിലെ ട്വന്റി20യും താരത്തിന്റെ അവസാനത്തേതാകും. ചീഫ് സെലക്റ്റര്‍ സനത് ജയസൂര്യയും നായകന്‍ ഏയ്ഞ്ചലോ മാത്യൂസും ദില്‍ഷന്‍ ടീമിലുള്ളതില്‍ അത്ര തത്പരരല്ല. 2019 ലോകകപ്പ് ലക്ഷ്യമിട്ട് യുവനിരയെ ഒരുക്കാനാണ് അവരുടെ ശ്രമം. സെലക്റ്റര്‍മാരുമായുള്ള ചര്‍ച്ചയ്‌ക്കു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

ലങ്ക കണ്ട മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ ഈ വലംകൈയന്‍ 329 ഏകദിനങ്ങളില്‍ നിന്ന് 39.26 ശരാശരിയില്‍ 11,868 റണ്‍സ് നേടി. ഉയര്‍ന്ന സ്‌കോര്‍ 161 നോട്ടൗട്ട്. 22 സെഞ്ചുറികള്‍, 47 അര്‍ധശതകങ്ങള്‍. ജയസൂര്യ, സംഗക്കാര, ജയവര്‍ധനെ എന്നിവര്‍ക്കു ശേഷം 10,000 റണ്‍സ് തികയ്‌ക്കുന്ന ലങ്കന്‍ താരമാണ് ദില്‍ഷന്‍. പാര്‍ട്ട് ബൗളറായെത്തുന്ന താരം 106 വിക്കറ്റുകളും നേടി. ട്വന്റി20യില്‍ 78 മത്സരങ്ങളില്‍ 1,561 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 104. ഏഴു വിക്കറ്റും നേടി. 87 ടെസ്റ്റില്‍ നിന്ന് 8,379 റണ്‍സ്. 16 സെഞ്ചുറി, 23 അര്‍ധസെഞ്ചുറി. ഉയര്‍ന്ന സ്‌കോര്‍ 193.

ദില്‍സ്‌കൂപ്പ് എന്നു വിഖ്യാതമായ ഷോട്ട് ക്രിക്കറ്റിനു പരിചയപ്പെടുത്തിയത് ദില്‍ഷനാണ്. ക്രിക്കറ്റില്‍നിന്ന് മൂന്നു ഫോര്‍മാറ്റിലും ലങ്കയെ നയിച്ച ദില്‍ഷന്റെ കരിയര്‍ മാറിമറിഞ്ഞത് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍. നാലു തവണ കലണ്ടര്‍ വര്‍ഷത്തില്‍ 1,000 റണ്‍സ് തികച്ച താരവുമായി ഇദ്ദേഹം. രണതുംഗ യുഗത്തിനു ശേഷം ലങ്കന്‍ ക്രിക്കറ്റിന്റെ പതാകവാഹകരായിരുന്ന ഒരു തലമുറയുടെ അവസാന കണ്ണിയാണ് ദില്‍ഷന്റെ വിടവാങ്ങലോടെ ലങ്കന്‍ ക്രിക്കറ്റില്‍ അവസാനിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.