റോമ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ എഫ്‌സി പോര്‍ട്ടൊ, ഫ്രഞ്ച് കരുത്തര്‍ മൊണാക്കൊ ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍. അതേസമയം, ഇറ്റലിയില്‍ നിന്നുള്ള റോമ പുറത്ത്.
തട്ടകത്തിലെ രണ്ടാം പാദത്തില്‍ പോര്‍ട്ടൊയോട് എതിരില്ലാത്ത മൂന്നു ഗോളിന് തോറ്റ് മടങ്ങേണ്ടിവന്നു റോമയ്‌ക്ക്.
ആദ്യ പാദം 1-1ന് സമനിലയില്‍. ആകെ 4-1ന്റെ മുന്‍തൂക്കം പോര്‍ച്ചുഗല്‍ ടീമിന്. ഫെലിപ്പ്, മിഗ്വെല്‍ ലായുന്‍, ജീസസ് കൊറോണ എന്നിവരുടെ ഗോളുകള്‍ രണ്ടാംപാദത്തില്‍ മികച്ച ജയം സമ്മാനിച്ചത്.
രണ്ടാം പാദത്തില്‍ മടക്കമില്ലാത്ത ഒരു ഗോളിന് സ്പാനിഷ് ടീം വിയ്യറയലിനെ കീഴടക്കി, ആകെ 3-1ന്റെ മൂന്‍തൂക്കത്തോടെ മുന്നേറി മൊണാക്കൊ. അവസാന മിനിറ്റില്‍ ഫാബീഞ്ഞൊ ഫ്രഞ്ച് ടീമിന്റെ സ്‌കോറര്‍. രണ്ടാം പാദത്തില്‍ ഹാപോയെല്‍ ബീര്‍ ഷെവയോട് 2-0ന് തോറ്റെങ്കിലും ആകെ 5-4ന്റെ മുന്‍തൂക്കത്തോടെ രക്ഷപെട്ടു കെല്‍റ്റിക്ക്. ലെഗിയ വാഴ്‌സ, ലുഡോഗൊരെറ്റ്‌സ് ടീമുകളും മുന്നേറി.
















