കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ അമേരിക്കൻ സർവ്വകലാശാലയിൽ ഭീകരാക്രമണം. തോക്കുമായിട്ടെത്തിയ അക്രമി സർവ്വകലാശാല കവാടത്തിനു സമീപം ആക്രമണം അഴിച്ച് വിടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സൈനിക വക്താക്കൾ അറിയിച്ചു.
വെടിയൊച്ചകൾക്ക് പുറമെ സർവ്വകലാശാല പരിസരത്തു നിന്ന് സ്ഫോടന ശബ്ദങ്ങളും കേട്ടതായി വിദ്യാർത്ഥി അഹമ്മദ് മുക്താർ പറഞ്ഞു. ആക്രമണത്തെ തുടർന്ന് സർവ്വകലാശാല പരിസരത്തും അകത്തും പ്രത്യേക സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
















