തുറവൂര്‍: തൈക്കാട്ടുേേശ്ശരി പാലത്തില്‍ വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. 2015 മെയില്‍ ഗതാഗതത്തിന് തുറന്നുകൊടുത്ത പാലത്തില്‍ വെളിച്ചമില്ലാതിരുന്നതിനാല്‍ രാത്രിയില്‍ സാമൂഹ്യവിരുദ്ധ സംഘങ്ങള്‍ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയായിരുന്നു. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കെ.സി. വേണുഗോപാല്‍ എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് പാലത്തില്‍ വിളക്കുകള്‍ സ്ഥാപിക്കുന്നതിന് പതിനാല് ലക്ഷം രൂപ അനുവദിച്ചത്.
പാലത്തിലും അപ്രോച്ച് റോഡിലുമായി മുപ്പത്തിരണ്ട് എല്‍ഇഡി ലൈറ്റുകളാണ് സ്ഥാപിച്ചു. വൈദ്യുതി ബോര്‍ഡിലേക്ക്് അടയ്‌ക്കേണ്ട കോഷന്‍ ഡിപ്പോസിറ്റും സര്‍വീസ്ചാര്‍ജും തുറവൂര്‍, തൈക്കാട്ടുശേരി പഞ്ചായത്തുകളാണ് അടയ്‌ക്കേണ്ടത്. പാലത്തിലേയും വളമംഗലം ഭാഗത്തെ അപ്രോച്ച് റോഡിലേയും വിളക്കുകളുടെ വൈദ്യുത ബില്ല് തുറവൂര്‍ പഞ്ചായത്തും തൈക്കാട്ടുശേരി അപ്രോച്ച് റോഡിലെ വിളക്കുകളുടെ ചാര്‍ജ് തൈക്കാട്ടുശ്ശേരി പഞ്ചായത്തും അടക്കണമെന്നാണ് നിശ്ചയിച്ചത്.
പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിനായിരുന്നു നിര്‍മ്മാണച്ചുമതല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സപ്തംബര്‍ മാസത്തോടെ ഔദ്യോഗികമായി വിളക്കുകള്‍ തെളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികാരികള്‍.
















