ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഐ.ടി ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ. ഒരു പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും കോടതി വിധിച്ചു. ദല്‍ഹി സാകേത് കോടതിയാണ് ശിക്ഷ വിധിച്ചത്.
രവി കപൂര്‍, അമിത് ശുക്യ എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ബല്‍ജിത് സിംഗ് മാലിക് എന്നയാളെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
2009 മാര്‍ച്ച് 18നാണ് കേസിനാസ്പദമായ സംഭവം. നോയിഡയിലെ ഹെവിറ്റ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ഓപ്പറേഷന്‍സ് മാനേജരായിരുന്നു ജിഗിഷ(28). ദല്‍ഹിയില്‍ വസന്ത് വിഹാറിലായിരുന്നു താമസിച്ചിരുന്നത്. സംഭവ ദിവസം ഓഫീസിലെ വാഹനത്തില്‍ ജിഗിഷ വീട്ടിലേക്ക് മടങ്ങി. വീടിന് മുന്നില്‍ ഇറങ്ങിയ ജിഗിഷയെ കാണാതാവുകയായിരുന്നു. പിന്നീട് ജിഗിഷയുടെ മൃതദേഹം വീട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഹരിയാനയിലെ സൂരജ്കുണ്ഡിന് സമീപത്ത് കണ്ടെത്തുകയായരുന്നു.
കാറില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് കയറാന്‍ പോയ ജിഗിഷയെ പ്രതികള്‍ തട്ടിക്കൊണ്ടു പോവുകയും സ്വര്‍ണവും രണ്ടു മൊബൈല്‍ ഫോണുകളും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ തട്ടിയെടുത്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു.
കാര്‍ഡുകള്‍ ഉപയോഗിച്ച് പ്രതികള്‍ വിലപിടിപ്പുള്ള സാധനങ്ങളും വാച്ചുകള്‍, ഷൂസുകള്‍ എന്നിവ ദല്‍ഹിയിലെ സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയിരുന്നു. ഇതിന്റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരാഴ്ച്ക്കുള്ളില്‍ പ്രതികള്‍ അറസ്റ്റിലായത്. ജിഗിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന ആയുധവും പോലീസ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തിരുന്നു.
2008ല്‍ മാധ്യമ പ്രവര്‍ത്തകയായ സൗമ്യ വിശ്വനാഥിനെ കൊലപ്പെടുത്തിയ കേസിലും പ്രതികളാണ് ഇവര്‍. ജിഗിഷ വധത്തിലെ ചോദ്യം ചെയ്യലിലാണ് സൗമ്യയുടെ വധം പുറത്തുവന്നത്.
















