ചണ്ഡീഗഢ്: പ്രകൃതിവിരുദ്ധ പീഡനത്തിനു പഞ്ചാബിലെ ഗോരക്ഷാദള്‍ തലവന്‍ സതീഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. വര്‍ഗീയ ലഹള, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു.
ഗോ സംരക്ഷണത്തിന്റെ പേരില്‍ ഒരുസംഘം ആളുകള്‍ ജനങ്ങളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വന്നതിനെത്തുടര്‍ന്ന് ഈ മാസമാദ്യം പാട്യാല പോലീസ് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
പശുക്കളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തേക്കു സതീഷ് കുമാറും കൂട്ടാളികളും തന്നെ കൊണ്ടുപോയി മര്‍ദ്ദിച്ചെന്നും, പ്രകൃതിവിരുദ്ധ ലൈംഗിതയ്‌ക്ക് ഇരയാക്കിയെന്നുമാണ് പരാതിക്കാരന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ പോലീസ് നടത്തിയ റെയിഡിലാണ് ഇയാള്‍ പിടിയിലാവുന്നത്.
















