ഇരിട്ടി(കണ്ണൂര്‍): പ്രശസ്ത സിനിമാ സംവിധായകനും നടനും എഴുത്തുകാരനും ബിജെപി സംസ്ഥാന കമ്മിറ്റി അംഗവുമായ രാജസേനന്‍ മുഴക്കുന്ന് മൃദംഗ ശൈലേശ്വരിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രം സെക്രട്ടറി എ.വി.അശോകന്‍, ‘ഭാരവാഹികളായ ഇ.വി.ശ്രീധരന്‍, രാധാകൃഷ്ണന്‍ കൈലാസ്, ഹരി വലിയത്ത് തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് ക്ഷേത്രദര്‍ശനം നടത്തി പൂജാരിയില്‍ നിന്നും പ്രസാദം സ്വീകരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
വനിതാ മോര്‍ച്ചയുടെ പരിപാടിയുമായി ബന്ധപ്പെട്ട് തലശ്ശേരിയിലെത്തിയതായിരുന്നു രാജസേനന്‍. കഴിഞ്ഞ ദിവസം റസൂല്‍ പൂക്കുട്ടി ക്ഷേത്രത്തില്‍ എത്തിയതായും ക്ഷേത്ര ദര്‍ശനം നടത്തിയതായും വാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണ് ക്ഷേത്രത്തെക്കുറിച്ചറിയാന്‍ കഴിഞ്ഞതും തനിക്ക് ഇവിടെ വരണമെന്ന് തോന്നാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മഹിളാ മോര്‍ച്ച തലശ്ശേരി മണ്ഡലം പ്രസിഡന്റ് സ്മിതാ ജയമോഹന്‍, പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് സീമാ രാജഗോപാല്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
















