തലശ്ശേരി: ലഹരി വസ്തുക്കളുടെ വില്‍പനയെചൊല്ലിയുള്ള തര്‍ക്കത്തില്‍ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവര്‍ കായ്യത്ത് റോഡിലെ ചെറിയ വാളോത്ത് അഫ്‌നാസ് (24)നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂപ്പന്‍സ് റോഡില്‍വെച്ച് വടക്കുമ്പാട് ചന്ദ്രോത്ത് കോളനിയില്‍ അര്‍ഷാദിനെ സംഭവവുമായി ബന്ധപ്പെട്ട് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
















