തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ നയത്തിനെതിരെ ഹര്‍ത്താല്‍ നടത്തി. അഞ്ചരക്കണ്ടി-തലശ്ശേരി റോഡ് വീതികൂട്ടി നാലുവരിപ്പാത നില്‍മ്മിക്കുമ്പോള്‍ ജീവിതോപാധികള്‍ തകര്‍ക്കപ്പെടുമെന്നതിനാലാണ് കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചത്. പിണറായി ധര്‍മ്മടം എരുവട്ടി ഭാഗങ്ങളിലുള്ള കടകളാണ് ഇന്നലെ ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചത്. റോഡ് വികസനത്തിന്റെ പേരില്‍ നടന്ന തലശ്ശേരി-അഞ്ചരക്കണ്ടി റോഡിലുള്ള നൂറുകണക്കിന് കച്ചവടക്കാര്‍ ഒഴിയേണ്ടിവരുമെന്നാരോപിച്ചുകൊണ്ടാണ് സിപിഎം അനുകൂല സംഘടന രംഗത്തെത്തിയിട്ടുള്ളത്.
















