അമ്പലപ്പുഴ: പൊതുമരാമത്ത് വകുപ്പില്‍ റോഡിന്റെ പേരില്‍ അശാസ്ത്രീയമായ വികസനവും ഖജനാവില്‍ പണമില്ലെന്ന് പറയുമ്പോഴും ധൂര്‍ത്തും നടക്കുന്നതായി ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ആരോപിച്ചു. ബിജെപി അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ കൊട്ടാരം ഉണ്ണികൃഷ്ണന്‍, ഡി. പ്രദീപ്, ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍, മണ്ഡലം ജന. സെക്രട്ടറിമാരായ പി. ലിജു, കെ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
മണ്ഡലം ഭാരവാഹികളായി എസ്. രമണന്‍, അനില്‍ പാഞ്ചജന്യം, വി. ബാബുരാജ്, ബിന്ദു ബിജു (വൈസ് പ്രസിഡന്റുമാര്‍), വി.സി. സാബു, ആര്‍. കണ്ണന്‍, വിദ്യാമനോജ്, നിജിപ്രസാദ്, നയനാ അരുണ്‍ (സെക്രട്ടറിമാര്‍), ബിജു തുണ്ടില്‍ (ഖജാന്‍ജി), കെ.ജി. ശ്രീജിത്ത്കുമാര്‍ (യുവമോര്‍ച്ച), എസ്. ഗോപകുമാര്‍ (കര്‍ഷകമോര്‍ച്ച), സ്മിതാ ഷേണായ് (മഹിളാ മോര്‍ച്ച), കെ. ശിവരാമന്‍ (എസ്‌സി മോര്‍ച്ച), കെ.എ. ഫ്രാന്‍സിസ് (ന്യൂനപക്ഷമോര്‍ച്ച) എന്നിവരെ മണ്ഡലം പ്രസിഡന്റ് വി.ശ്രീജിത്ത് നാമനിര്‍ദ്ദേശം ചെയ്തു.
















