പൂച്ചാക്കല്‍: തുറവൂര്‍- പമ്പ സംസ്ഥാന പാതയുടെ ഭാഗമായി തുറവൂര്‍ മാക്കേക്കടവ് റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് എത്തിച്ച വിവിധ വാഹനങ്ങളുടെ ബാറ്ററികള്‍ മോഷ്ടിക്കപ്പെട്ടു. നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കുന്നതിനുള്ള രണ്ടു ടിപ്പര്‍ ലോറികള്‍, സാമഗ്രികള്‍ നിരത്തുന്നതിനുള്ള ജെസിബി, ഉറപ്പിക്കുന്നതിനുള്ള റോഡ് റോളര്‍ എന്നിവയുടെ ഓരോ ബാറ്ററികളും റോഡ് നനയ്‌ക്കുന്നതിന് എത്തിച്ച ജലസംഭരണി വാഹന ത്തിന്റെ രണ്ടും ബാറ്ററികളുമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. സംഭവം സംബന്ധിച്ച് പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്‍കി്.
















