ആലപ്പുഴ: പ്രോഗ്രാം നോട്ടീസില്‍ തന്റെ ഫോട്ടോ വയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കെ.സി. വേണുഗോപാല്‍ എംപി പരിപാടിയില്‍ പങ്കെടുക്കാതെ പിണങ്ങിപ്പോയി. ചിത്തിര കായല്‍ നെല്‍കൃഷിയുടെ ലാഭവിഹിത വിതരണോദ്ഘാടന സമ്മേളനത്തിനു വേണ്ടി അച്ചടിച്ച നോട്ടീസില്‍ മന്ത്രിയുടെയും എംഎല്‍എമാരുടെയും ഫോട്ടോ മാത്രം ഉള്‍പ്പെടുത്തി എംപിയെ അപമാനിച്ചെന്നാണ് പരാതി.
മൂന്നു മണിക്ക് നിശ്ചയിച്ചിരുന്ന പരിപാടി ഏറെ വൈകിയാണ് ആരംഭിച്ചത്. മന്ത്രി വൈകിയതാണ് കാരണം. എന്നാല്‍ മന്ത്രി വരുന്നതുവരെ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ കാത്തിരുന്നു. വേണുഗോപാലിനൊപ്പം ഷുക്കൂര്‍ ഇറങ്ങിപ്പോകാതിരുന്നതും ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: