കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഐബിപിഎസ്-ബാങ്ക് പ്രൊബേഷണറി ഓഫീസര്‍/മാനേജ്‌മെന്റ് ട്രെയിനി/ക്ലാര്‍ക്ക് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ആഗസ്ത് അവസാന വാരം പാലയാട് യൂണിവേഴ്‌സിറ്റി ക്യാമ്പസ്, താവക്കര യൂണിവേഴ്‌സിറ്റി ആസ്ഥാനം എന്നിവിടങ്ങളില്‍ 25 ദിവസത്തെ സൗജന്യ പരീക്ഷാപരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പാലയാട് കാമ്പസ്സില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ 25 നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ – 04902348066, 9895618225.
















