കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ കലക്ടറായി മിര്‍ മുഹമ്മദലി ചുമതലയേറ്റു. ഇന്നലെ രാവിലെ 10 മണിക്ക് കലക്ടറേറ്റിലെത്തിയ അദ്ദേഹത്തെ എഡിഎം മുഹമ്മദ് യൂസഫിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഡെപ്യൂട്ടി കലക്ടര്‍മാരായ പി.വി.നളിനി, ടി.രാമചന്ദ്രന്‍, പി.വി.ഗംഗാധരന്‍, സി.എം.ഗോപിനാഥന്‍, ശിരസ്തദാര്‍ ദിവാകരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. 2011 ഐഎഎസ് ബാച്ചുകാരനായ മിര്‍ മുഹമ്മദലി നിലവില്‍ സര്‍വ്വെ ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. രജിസ്‌ട്രേഷന്‍ വകുപ്പ് ഐജിയുടെ ചുമതലയും വഹിച്ചിരുന്നു. കോഴിക്കോട് അസി. കലക്ടറായിട്ടാണ് സര്‍വ്വീസ് ആരംഭിച്ചത്. രണ്ടുവര്‍ഷം തൃശ്ശൂരില്‍ സബ് കലക്ടറായിരുന്നു.
















