പയ്യാവൂര്‍: നെടുങ്ങോം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കുട്ടികളുടെ ശാരീരിക മാനസിക പ്രശ്‌നങ്ങളെ സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. കണ്ണൂര്‍ ജില്ലാ മുന്‍ പ്രോജക്റ്റ് ഓഫീസര്‍ കെ.പി.ഗോപിനാഥന്‍ രക്ഷിതാക്കള്‍ക്ക് ബോധവത്ക്കരണ ക്ലാസ് നല്‍കി. മുഖ്യാധ്യാപകന്‍ വി.സി.വിജയന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മാത്യു ടി.സഖറിയാസ് നന്ദിയും പറഞ്ഞു. 200 ഓളം രക്ഷിതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.
















