കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രവൃത്തി പരിചയ ക്ലബ്ബ്, ജെആര്‍സി യൂണിറ്റ് എന്നിവ സംയുക്തമായി നിര്‍മ്മിച്ച എല്‍ഇഡി ബള്‍ബുകളുടെ വിപണനോദ്ഘാടനം പാലയാട് ഡയറ്റ് പ്രിന്‍സിപ്പാള്‍ എം.എന്‍.ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. വി.വി.ദിവാകരന്‍, പി.ഗീത, സി.പി.ഷീജ, കൃഷ്ണനുണ്ണി എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക പി.കെ.ചന്ദ്രമതി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കെ.ധനീഷ് കുമാര്‍ സ്വാഗതവും സുനേഷ് നന്ദിയും പറഞ്ഞു.
















