എളയാവൂര്‍: എളയാവൂര്‍ യുപി സ്‌കൂള്‍ സംസ്‌കൃതം ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംസ്‌കൃതദിനം ആഘോഷിച്ചു. ഹെഡ്മാസ്റ്റര്‍ കെ.പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. സി.വിജിന അധ്യക്ഷത വഹിച്ചു. സംസ്‌കൃതം അസംബ്ലി, പ്രഭാഷണം, പുസ്തക പരിചയം, സുഭാഷിത അവതരണം, സംസ്‌കൃതദിന പ്രതിജ്ഞ, വാര്‍ത്താ അവതരണം, മാസികാ പ്രകാശനം എന്നീ പരിപാടികള്‍ നടന്നു. മാളവിക വിനോദ്, വി.എ.വൃന്ദ, ശ്രേയ സുജിത്ത്, വി.ദേവിക, വി.അഭിഷേക്, അദൈ്വത് പ്രദീപ് തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
















